Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Suicide
പനമരം: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പാലക്കോട്ട അതിരത്തില്‍ ചെലൂര്‍ക്കുന്ന കോളനി നിവാസികളായ ബാലന്‍ - ഗീത ദമ്പതികളുടെ മകന്‍ രഞ്ജിത്ത് എന്ന 24 കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
വിളമ്പുകണ്ടം മലങ്കരയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വിറകു ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
 
സാമാന്യം ഉയരമുള്ള വട്ടമരത്തിനു മുകളില്‍ തുണി കെട്ടി തൂങ്ങിയ നിലയിലായിരുന്നു പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് നിയാസ് ഭാരതി മത്സരിക്കും