Webdunia - Bharat's app for daily news and videos

Install App

ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി : പിതാവ് ഗുരുതരാവസ്ഥയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 13 ജൂണ്‍ 2023 (17:46 IST)
മലപ്പുറം: ഗുരുവായൂരിലുള്ള ഒരു ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ച നിലയിലും ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാം എന്നാണു പോലീസ് പറയുന്നത്.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരന്റെ മക്കളാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തരയോടെയാണ് ഇവർ മുറിയെടുത്തത്. പതിനാലും എട്ടും വയസുള്ള മക്കളാണ് മരിച്ചത്. ഇവരിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചു കിടക്കുന്ന രീതിയിലുമായിരുന്നു കാണപ്പെട്ടത്. പിതാവ് ചന്ദ്രശേഖരനെ കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി.

മുറി നേരം വെളുത്തിട്ടും തുറക്കാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് സംഭവം അറിഞ്ഞത്. ചന്ദ്രശേഖരനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുവായൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments