Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 25 ജനുവരി 2022 (16:19 IST)
വെള്ളറട: യുവതിയായ വീട്ടമ്മ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭാവത്തോടനുബന്ധിച്ചു പൂവാർ പരിണയം സ്വദേശി വിഷ്ണു എന്ന 29 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൾ വീട്ടിൽ ഗോപിക (26) യാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്.

വിവാഹിതയായ ഇവർക്ക് ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗോപികയും വിഷ്ണുവും തമ്മിൽ വര്ഷങ്ങളായി സൗഹൃദത്തിലാണ്. ഈയിടെ ഗോപികയുമായുള്ള ബന്ധം കാണിച്ചു വിഷ്ണു ഗോപികയുടെ ഭർത്താവിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ സെറ്റ് വിഷ്ണു ഗോപികയ്ക്കും അയച്ചു. ഇതാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നാണു സൂചന.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. താൻ മരിക്കാൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചു തുടർന്ന് ഇയാൾ ബൈക്കിൽ ദേവികയുടെ വീട്ടിൽ എത്തിയെങ്കിലും പൂട്ടിയിരുന്നു വീടിന്റെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് ദേവിക ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പെട്ടന്ന് തന്നെ അടുത്ത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ ഗോപികയെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ വിഷ്ണു ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു പൊലീസിന് കൈമാറി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments