Publish Date: Fri, 03 Aug 2018 (16:54 IST)
Updated Date: Fri, 03 Aug 2018 (16:56 IST)
പാലക്കാട്: പാലക്കാട് ക്ഷേത്രക്കുളത്തിൽ സുരക്ഷാ ജീവനക്കരന്റെ മൃതദേഹം കണ്ടെത്തി. പാലക്കട് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കുളത്തിലാണ് ഇന്നുപുലർച്ചെ ക്ഷേത്രത്തിലെ സെക്യൂരിറ്റ്യ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.
പുത്തൂർ സ്വദേശിയായ ഗോപാലനെയാണ് കുളത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രഥമിക പരിശോധനയിൽ ആത്മഹത്യയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.