Publish Date: Fri, 22 Jun 2018 (14:02 IST)
Updated Date: Fri, 22 Jun 2018 (14:10 IST)
കോട്ടയം: ക്രോയേഷ്യയുമായുള്ള ലോകകപ്പ് മത്സരത്തിൽ അർജന്റീന തോറ്റതിൽ മനംനൊണ്ട്. യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷം ഇയാൾ പുഴയിൽ ചാടിയതായാണ് വിവരം. 30 വയസുകാരനായ ബിനു അലക്സിനെയാണ് കാണാതായത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കോട്ടയത്തെ ആറുമാനൂരിലാണ് സംഭവം. വീട്ടിൽ ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം ഇയാളെ കാണാതാവുകയായിരുന്നു. അർജന്റീന തോറ്റ മനോവിഷമത്താലാണ് വീടുവിട്ടിറങ്ങുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ബിനുവിനെ കണ്ടെത്തുന്നതിനായി വീടിനു സമീപത്തെ മീനെച്ചിലാറിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തുകയാണ്.