Publish Date: Thu, 31 May 2018 (15:08 IST)
Updated Date: Thu, 31 May 2018 (15:11 IST)
ചെങ്ങന്നൂരിൽ യു ഡി എഫിനേറ്റ പരാജയത്തെ സ്വയം വിമർശനപരമായി വിലയിരുത്തി മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. ചെങ്ങന്നൂരിൽ യു ഡി എഫ് നേരിട്ട പരാജയത്തിന് തൊലിപ്പുറത്തെ ജികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി എം സുധീരൻ പ്രതികരിച്ചു.
ചെങ്ങന്നൂരിൽ കടുത്ത പരാജയമാണ് യു ഡി എഫിന് ഏറ്റു വാങ്ങേണ്ടി വന്നത്. മണ്ഡലത്തിലെ പ്രത്യേക സാഹചര്യമാകാം ഇത്തരത്തിൽ ജനവിധി ഉണ്ടാകാൻ കാരണം. പാർട്ടി നേതൃത്വവും യു ഡി എഫും വിശദമായി തന്നെ പരാജയം വിലയിരുത്തണം എന്നും സുധീരൻ പറഞ്ഞു.