Webdunia - Bharat's app for daily news and videos

Install App

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍; ആസിഡ് കുടിച്ച വിദ്യാര്‍ത്ഥിയുടെ ഛര്‍ദി ദേഹത്ത് വീണ സുഹൃത്തിന് പൊള്ളലേറ്റു !

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (13:31 IST)
വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കോഴിക്കോട് വരക്കല്‍ ബീച്ചിലെ തട്ടുകടയിലാണ് സംഭവം. വിനോദയാത്രയ്ക്ക് വന്ന കുട്ടിയാണ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെത്തിയ കുട്ടി വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുകയായിരുന്നു. 
 
ആസിഡ് കുടിച്ച കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛര്‍ദിച്ചു. ഈ ഛര്‍ദി ദേഹത്ത് വീണ വിദ്യാര്‍ത്ഥിക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ആസിഡ് കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. എന്നാല്‍ ഈ കുപ്പിയില്‍ ഉണ്ടായിരുന്നത് ആസിഡാണ്. തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 
 
അതേസമയം ബീച്ചുകളിലും മറ്റുമുള്ള പെട്ടിക്കടകളില്‍ ഉപ്പിലിട്ടത് പെട്ടെന്ന് പകമാക്കാന്‍ വേണ്ടി ആസിഡ് ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നഗരസഭാ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം

ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്

രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി, തുടർസമരങ്ങൾക്കായി കോർ കമ്മിറ്റി, സെപ്റ്റംബർ മുതൽ രാജ്യമാകെ ക്യാമ്പയിൻ

അടുത്ത ലേഖനം
Show comments