Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു പിന്നിലെ കാരണം വ്യക്തമാക്കി കമല്‍ രംഗത്ത്

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു പിന്നിലെ കാരണം വ്യക്തമാക്കി കമല്‍ രംഗത്ത്

Webdunia
ചൊവ്വ, 24 ജൂലൈ 2018 (13:50 IST)
ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണു മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു കാരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ.

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിന്റെ മുഖ്യാഥിയായി മോഹന്‍‌ലാലിനെ ക്ഷണിച്ചിട്ടില്ല. സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കേണ്ടതെന്നും കമല്‍ പറഞ്ഞു.

ചടങ്ങിലേക്ക് മോഹന്‍‌ലാലിനെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തിനൊപ്പം ഞാനും ഉണ്ടാകും.  മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കമൽ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഔദ്യോഗീക വിശദീകരണവുമായി മന്ത്രി എകെ ബാലന്‍ ഇന്നു രംഗത്തെത്തിയിരുന്നു.

അതേസമയം, പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍‌ലാല്‍ പ്രതികരിച്ചതായുമുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനാണ് എന്നതാണ് മോഹൻലാലിന്റെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments