'മമ്മൂട്ടിയായാലും ഇതേ നിലപാട് തന്നെയായിരിക്കും, മോഹൻലാലിനെതിരായുള്ള ആക്രമണം മാത്രമല്ല ഇത്'
'മമ്മൂട്ടിയായാലും ഇതേ നിലപാട് തന്നെയായിരിക്കും, മോഹൻലാലിനെതിരായുള്ള ആക്രമണം മാത്രമല്ല ഇത്'
സംസ്ഥാന പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇതിൽ അഭിപ്രായം അറിയിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ.
"മോഹൻലാൽ സംസ്ഥാന ചലചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം മാധ്യമങ്ങൾ വസ്തുതകളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മത്സരാർത്ഥികൂടിയായ ഒരു വ്യക്തിയെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്ന സർക്കാരിന്റെ തെറ്റായ സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് അല്ലെങ്കിൽ മുന്നറിയിപ്പ് നൽകി കൊണ്ടുള്ള കത്താണ് അത്.
മോഹൻലാൽ എന്ന വ്യക്തിയെ ക്ഷണിക്കാൻ പാടില്ല എന്ന് ആ കത്തിൽ പറയുന്നില്ല. അതിനി മമ്മൂട്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും നടനാണെങ്കിലോ ഇതേ നിലപാട് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ മോഹൻലാലിനെതിരായുള്ള ഒരു ആക്രമണമായി ഇതിനെ കാണരുത്". സന്തോഷ് തുണ്ടിയിൽ ഫേസ്‌ബുക്കിൽ കുറിച്ചു.