Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ഇന്നലെ ഉച്ചയോടെയാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്

രേണുക വേണു
ശനി, 11 ഏപ്രില്‍ 2026 (09:27 IST)
Sreenanda Death: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം കഴിഞ്ഞു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്. ശരീരത്തിൽ പലയിടത്തും പരുക്കുകളുണ്ട്. അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
ഇന്നലെ ഉച്ചയോടെയാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ ശ്രീനന്ദയെ കാണാതാകുകയായിരുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിനു 1500 അടി താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ മൃതദേഹം പതിയുകയായിരുന്നു. 
 
വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത് വെച്ചാണ് ശ്രീനന്ദയെ കാണാതാകുന്നത്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു കർണാടക പൊലീസും സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും ചേർന്ന് പരിശോധന നടത്തിയത്. ശ്രീനന്ദയുടെ മൃതദേഹം എങ്ങനെ ഇവിടെ എത്തി എന്നത് സംബന്ധിച്ചു ദുരൂഹതയുണ്ട്. അബദ്ധത്തിൽ വീണതാകാൻ സാധ്യതയെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുടുംബം അത് സമ്മതിക്കുന്നില്ല. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തായിരുന്നു മൃതദേഹം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടല്‍പ്പാത പൂര്‍ണമായും തുറക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്ന് അമേരിക്ക

LDF 3.0: എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്ന സൂചന നൽകി ഇന്റലിജൻസ്

മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍; പണം ആവശ്യപ്പെട്ട് സിഐഎയ്ക്ക് സന്ദേശം അയച്ചു

'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു

നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്

അടുത്ത ലേഖനം
Show comments