Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരൻ പിള്ള

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരൻ പിള്ള

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (19:52 IST)
സ്‌ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കാണിക്ക ഇടരുതെന്ന സുരേഷ് ഗോപി  എംപിയുടെ ആഹ്വാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള.

ശബരിമലയിൽ കാണിക്ക ഇടരുതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തിൽ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് വ്യക്തമാക്കിയുള്ള സുരേഷ് ഗോപിയുടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതിനെതിരെയാണ് ശ്രീധരൻ പിള്ള രംഗത്തുവന്നത്.

ദൈവത്തിനുള്ളത് വീട്ടിലെ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണമെന്നും ഒരു വര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ ഭക്തരുടെ ശക്തി എന്താണെന്ന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മനസിലാകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

കാണിക്ക ഇടാതിരുന്നാല്‍ ഒരു ദേവസ്വം മന്ത്രിയും അഹങ്കരിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആഹ്വാനം വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് മറുപടിയുമായി ശ്രീധരൻ പിള്ള രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments