Publish Date: Thu, 24 Mar 2022 (09:37 IST)
Updated Date: Thu, 24 Mar 2022 (09:39 IST)
സില്‍വര്‍ലൈന്‍ കടന്നുപോകുന്നത് കോട്ടയത്തെ മാടപ്പള്ളി പഞ്ചായത്തിലെ എട്ടുവാര്‍ഡുകളിലൂടെയുമാണ്. ഇതോടെ പഞ്ചായത്ത് തന്നെ നഷ്ടപ്പെടുമെന്ന് ആശങ്കയാണ് ജനങ്ങള്‍ക്ക്. പദ്ധതിക്കുവേണ്ടി പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശവും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ പഞ്ചായത്തിലെ പലതും അപ്രത്യക്ഷമാകും.
മാടപ്പള്ളിയിലെ 350 വീടുകളാണ് നഷ്ടപ്പെടുന്നത്. കൂടാതെ 200വീടുകള്‍ ഭാഗീകമായി നഷ്ടപ്പെടും. 50ലേറെ കടകള്‍ ഒഴിയേണ്ടി വരും. മൂവായിരത്തിലധികം പേരെ നേരിട്ട് ബാധിക്കും.