'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു
ഭൂമി ഏറ്റെടുക്കലിനായി ഇറക്കിയ വിജ്ഞാപനം റദ്ദാക്കി
Publish Date: Wed, 20 May 2026 (11:58 IST)
Updated Date: Wed, 20 May 2026 (12:08 IST)
സംസ്ഥാനത്തെ തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതി ഉപേക്ഷിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഭൂമി ഏറ്റെടുക്കലിനായി ഇറക്കിയ വിജ്ഞാപനം റദ്ദാക്കി. പദ്ധതി പൂർണമായി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതികൾക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിനു നിർദേശം നൽകി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചു. ഇതിനായി ആഭ്യന്തര വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.