Webdunia - Bharat's app for daily news and videos

Install App

പന്നികളുമായി ഗുസ്തിപിടിക്കാൻ പാടില്ല, കെ മുരളീധരന് പരോക്ഷ മറുപടിയുമായി ശശി തരൂർ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (19:52 IST)
മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശകർക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ. ബർണാഡ് ഷായുടെ വാക്കുകൾ കടമെടുത്താണ് തരൂരിന്റെ പരിഹാസം. മോദി സ്തുതി വിവാദത്തിൽ തരുരിനെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരൻ രംഗത്തുവന്നതിന് പിന്നാലെയാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തരൂരിന്റെ മറുപടി,
 
'പന്നികളോട് ഗുസ്തി പിടിക്കരുത് എന്നാണ് ഞാൻ മുൻപേ പഠിച്ചിട്ടുള്ളത്. നിങ്ങളുടെ ശരീരത്തിലും, ചുറ്റും ചെളി പറ്റും. പന്നികൾക്ക് അത് ആനന്തമാണ്' ഈ വാക്കുകളൂടെ ചിത്രമാണ് ശശി തരൂർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോൺഗ്രസ് വിജയത്തിന് കാരണം. ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട് എന്നായിരുന്നു മുരളീധരന്‍റെ വാക്കുകൾ
 
മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കണമെന്ന കെ പി സി സി നിര്‍ദ്ദേശം മറികടന്നുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം. ശശി തരൂരിന്റെ വിശദീകരണം താൻ കണ്ടിട്ടില്ല എന്നും പാർട്ടിയിൽനിന്നും പുറത്തുപോയപ്പോൾ പോലും ബിജെപിയുടെ സഹായം തേടിയിട്ടില്ല എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments