പ്രതിമാസ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് നമ്മൾ ഇന്ത്യക്കാർ. ആഗോള തലത്തിൽ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ശരാശരി 4ജിബിയാണ് എന്നൽ ഇന്ത്യക്കരുടെ ശരാശരി ഇന്റെർനെറ്റ് ഉപയോഗം 9.73 ജിബിയാണ്. അതായത് ലോക ശരാശരിയുടെ ഇരട്ടിയിലും അധികം. ടെലികോം റെഗുലേറ്ററി അതോറിയാണ് കൗതുകമുണർത്തുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
ഇന്റെനെറ്റിനായി ഇന്ത്യക്കാർ ചിലവഴിക്കുന്ന തുകയിൽ വലിയ മാറ്റം വന്നതാണ് ഈ നിലയിലേക്ക് ഇന്റർനെറ്റ് ഉപയോഗം കൂടാൻ കാരണം. 2015ൽ ഒരു ജിബി ഡേറ്റക്ക് നൽകിയിരുന്നത് 225 രൂപയയിരുന്നെകിൽ ഇപ്പോൾ ഒരു ജിബി ഡേറ്റക്ക് നമ്മൾ നൽകുന്നത് വെറും 11.79 രൂപയാണ്. 4Gയുടെ കടന്നുവരവാണ് ഇന്ത്യയിൽ ഇന്റെനെറ്റ് ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്. നാലു വർഷം കൊണ്ട് ഇന്ത്യയിലെ മൊബൈ ഇന്റനെറ്റ് ഉപയോഗം 56 ശതമാനമാണ് വർധിച്ചത്.
ടെലികോം മേഖലയിൽ ജിയോയുടെ വരവ് ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതിൻ വലിയ പങ്കുവഹിച്ചു. ഒരു ദിവസം ഒരു ജിബി ഡേറ്റ എന്ന നിലയിലേക്ക് ആളുകളുടെ ഉപയോഗം ഇതോടെ വർധിച്ചു. ജിയോയോട് പിടിച്ച്നിൽക്കുന്നതിന്റെ ഭാഗമായി മറ്റു ടെലികോം കമ്പനികളും ജിയോക്ക് സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചതോടെ മൊബൈൽ ഇന്റനെറ്റ് ഉപയോഗം പതിൻമടങ്ങ് വർധിക്കുകയും ചെയ്തു. ഇപ്പോൾ 5Gക്കയുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാർ.