Publish Date: Thu, 25 Jun 2020 (14:09 IST)
Updated Date: Thu, 25 Jun 2020 (14:10 IST)
തട്ടിപ്പിനിരയായ ഷംന കാസിമിന് പിന്തുണ അറിയിച്ച് താരസംഘടനയായ അമ്മ. നിയമനടപടികൾക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഷംനാ കാസിം ഇക്കാര്യം വെളിപ്പെടുത്തിയതിനു ശേഷം മറ്റൊരു നടിയെയും മോഡലുമായ താരത്തെയും സമാനമായ രീതിയിൽ ഈ പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവരിൽ നിന്നും പണവും സ്വർണവും പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.
ഷംനയിൽ നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ദുബായിലെ ബിസിനസ് ആവശ്യത്തിനായി പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. അൻവർ എന്ന പേരിലായിരുന്നു പ്രതിയായ റഫീഖ് ഷംനയെ വിളിച്ചിരുന്നത്.
ഇയാൾ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും പൊലീസ് പറഞ്ഞു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയം തോന്നിയില്ല. പിന്നീട് പണം ചോദിച്ചപ്പോൾ സംശയം തോന്നിയെന്നും ഷംന പറയുന്നു. ദുബായിൽ സ്വർണക്കടത്ത് ഉണ്ടെന്ന് പ്രതികൾ വ്യക്‍തമാക്കി.