Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസപ്പടി കേസില്‍ വീണയ്ക്ക് തിരിച്ചടി; എസ്എഫ്ഐഒ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി

Veena Vijayan
കൊച്ചി: മാസപ്പടി കേസിലെ നിര്‍ണായക രേഖകള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ 134 സുപ്രധാന രേഖകള്‍ ഇ.ഡി.ക്ക് ലഭിച്ചു. കൊച്ചിയിലെ കോര്‍പ്പറേറ്റ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് നടപടി. സി.എം.ആര്‍.എല്‍ ഈ നീക്കത്തെ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് കോടതി രേഖകള്‍ കൈമാറാന്‍ ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും രേഖകള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി.
 
വീണയും സി.എം.ആര്‍.എല്ലും തമ്മിലുള്ള കരാറും വീണയുടെ ആദായനികുതി റിട്ടേണുകളും ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ എസ്.എഫ്.ഐ.ഒ. ഇ.ഡി.ക്ക് കൈമാറി. ഈ മാസം 29 ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ വിജയനെ വിളിപ്പിച്ചിരിക്കുന്നതിനാല്‍ ഈ രേഖകളുടെ ലഭ്യത അന്വേഷണത്തിന് ശക്തി പകരുമെന്ന് ഇ.ഡി പ്രതീക്ഷിക്കുന്നു. അതേസമയം നേരത്തെ ചോദ്യം ചെയ്യലില്‍ നിരവധി രേഖകള്‍ ഹാജരാക്കാന്‍ വീണ സമയം ആവശ്യപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉമ്മൻചാണ്ടിയുടെ നാമത്തിൽ'; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധു