ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഏപ്രില്‍ 2026 (12:08 IST)
സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി. തിങ്കളാഴ്ച വരെയാണ് ലൈംഗിക പീഡനപരാധിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിഎംജെ കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഗുരുതര കുറ്റകൃത്യം എന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം. അതേസമയം രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
 
കരള്‍ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നും നട്ടെല്ലിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡി നീട്ടിയതോടെ രഞ്ജിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവാനിലായിരിക്കും പോലീസ് തെളിവെടുക്കുന്നത്. ജനുവരി 9 ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി.
 
രഞ്ജിത്തിനെ കാണാന്‍ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വച്ച് കാര്‍ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. നടിയുടെ രഹസ്യമൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിയത്തുകാവില്‍ ഒഴിപ്പിക്കല്‍ അനിവാര്യം; രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്ന് കേരള ഹൈക്കോടതി

ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്; അത് എങ്ങനെ തടയാം

വൈകുന്നേരം മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ തകര്‍ക്കും, ഓസ്‌ട്രേലിയയില്‍ നിന്ന് 'ഗോസ്റ്റ് ബാറ്റ്' സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments