Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

ajithkumar
തിരുവനന്തപുരം: വിവാദമായ 'രക്ഷാപ്രവര്‍ത്തന' കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ 120 ദിവസത്തേക്ക് കൂടി നീട്ടിയത് അദ്ദേഹത്തിന് മറ്റൊരു തിരിച്ചടിയായി. അദ്ദേഹം ഇതിനകം മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ ഈ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. 
 
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 'നവകേരള യാത്ര'യ്ക്കിടെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ആദ്യഘട്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടതായി അവര്‍ എസ്‌ഐടിയോട് (SIT) വെളിപ്പെടുത്തി. എഡിജിപിയുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുകയും മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ ആരോപിച്ചു. 
 
ഈ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശുപാര്‍ശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ഈ നിര്‍ണായക നടപടി സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ മിന്നല്‍ സാധ്യതയേറിയ മേഖല കണ്ടെത്തി; ഈ ജില്ല ജാഗ്രത പാലിക്കണം