Publish Date: Wed, 09 Sep 2026 (16:28 IST)
Updated Date: Wed, 09 Sep 2026 (16:30 IST)
സംസ്ഥാനത്ത് സെപ്റ്റംബർ മാസം മുഴുവൻ പവർകട്ട് തുടരും. വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്താൻ സർക്കാരിന് സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ അവസാനം വരെ നിലവിലെ വൈദ്യുതി നിയന്ത്രണം തുടരാനാണ് തീരുമാനം.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനു ഒരു തീരുമാനവുമായില്ല.
വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയുള്ള സമയത്ത് അരമണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം തുടരും. ചിലപ്പോൾ അത് രണ്ടോ മൂന്നോ തവണകളായി ഒരു മണിക്കൂറോളം നീളാനും സാധ്യതയുണ്ട്.
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മാത്രമാണ് തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ് വെയർ തയ്യാറാക്കേണ്ടതുണ്ട്. വൈദ്യുതി നിയന്ത്രണം നിശ്ചിത സമയത്ത് മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പ് പറയാൻ സാധിക്കാത്ത പ്രതിസന്ധിയും സർക്കാരിനു മുന്നിലുണ്ട്.