Webdunia - Bharat's app for daily news and videos

Install App

ആലപ്പാടിനെ വെറുമൊരു ഹാഷ്‌ടാഗിൽ ഒതുക്കുന്നവർ അറിയണം അവരുടെ കഥ!

ആലപ്പാടിനെ വെറുമൊരു ഹാഷ്‌ടാഗിൽ ഒതുക്കുന്നവർ അറിയണം അവരുടെ കഥ!

Webdunia
വ്യാഴം, 10 ജനുവരി 2019 (08:11 IST)
പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിലെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സേവ് ആലപ്പാടെന്ന് ഹാഷ്‌ടാഗിട്ട് എല്ലാവരും ഈ ഗ്രാമത്തിന് പിന്തുണ അറിയിക്കുന്നു. എന്നാൽ ആ ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ എന്താണെന്ന് പലർക്കും അറിയില്ല.
 
ഒരു രാത്രി വെളുക്കുമ്പോൾ തങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്‌ടമാകുമോ എന്ന ഭീതിയാണ് ഇവരിൽ. ആലപ്പാടിന്റെ ദുരവസ്ഥ എന്തെന്ന് അറിയാത്തവർ ഇതൊന്ന് വായിക്കൂ. കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ നിസ്സഹായരായ പല മനുഷ്യർക്ക് മുന്നിലും ദൈവദൂതന്മാരേപ്പോലെ ഓടിയെത്തിയവരാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ.
 
എന്നാൽ തങ്ങളുടെ ഗ്രാമത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ അതേ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരമാണ് കേരളത്തിലെ ചർച്ചാവിഷയം. ഓരോ ദിവസം കഴിയുന്തോറും കടൽ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് ആലപ്പാട് ഗ്രാമത്തെ.
 
ഇപ്പോൾ ജനങ്ങൾ നേരിടുന്നത് അമ്പതുവർഷത്തോളമായി നടക്കുന്ന നിരന്തര ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ്. ഇപ്പോൾ തന്നെ അയ്യായിരത്തോളം കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കുന്നതിനും കിടപ്പാടം നഷ്‌ടമാകാതിരിക്കുന്നതിനുമായി ഇവർ അന്തിമസമരത്തിലാണിപ്പോൾ.
 
തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ ഇന്ന് ഇവർ അതിജീവനത്തിനായി പോരാടുകയാണ്. ഖനനം ആരംഭിക്കുന്നതിന് മുമ്പായി 89.5 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയായിരുന്നു ഈ ഗ്രാമത്തിന്. എന്നാൽ ഇപ്പോൾ അത് വെറും 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. 
 
1911ൽ ആരംഭിച്ച കരിമണൽ ഖനനമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. 1906 ല്‍ ജര്‍മ്മനിയില്‍ വച്ച് നടത്തിയ കയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രദര്‍ശനത്തില്‍ ആലപ്പാട്ട് നിന്നുള്ള കയറും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ കയർ സൂക്ഷിച്ച ഇടങ്ങളിൽ നിന്ന് കറുത്ത മണലിന്റെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് അത് പരിശോധിക്കുകയും ചെയ്‌തു.
 
പെട്രോമാക്‌സ് വിളക്ക് കത്തിക്കുന്നതിനായുള്ള മാന്റില്‍ ഉണ്ടാക്കുന്നതിനാവശ്യമായ ധാതുവസ്തു ആ മണലില്‍ ഉള്ളതായി കണ്ടെത്തുകയും തുടര്‍ന്ന് ഹര്‍ഷാം ബര്‍ഗ് എന്ന ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുകയും 1910ല്‍ ആദ്യ ഖനന കേന്ദ്രം മണവാളക്കുറിച്ചിയില്‍ സ്ഥാപിക്കുകയും ചെയ്‌തു. 
 
പിന്നീടങ്ങോട്ട് കരിമണലിന് ഡിമാന്റ് കൂടിവന്നു. പിന്നീടങ്ങോട്ട് ആവശ്യക്കാർ പലരും എത്തി. ഏറ്റവുമൊടുവിൽ ഭരണകൂടം കരിമണലിലെ ലാഭക്കണക്കിലുമെത്തി. എന്നാൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ കരിമണൽ ഖനനം ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ ആലപ്പാട് താമൈക്കുന്നവരുടെ കാലിനടിയിലെ മണ്ണ് വരെ പുറം ലോകത്തേക്ക് എത്തുമെന്ന അവസ്ഥയിലാണ്. 
 
ഇനിയും ഇതിനെതിരെ കൈയ്യുംകെട്ടി നോക്കിനിന്നാൽ ഈ ഗ്രാമം ഭൂപടത്തിൽ നിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. അതുകൊണ്ടുതന്നെ പൊരുതണം ഒറ്റക്കെട്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments