Publish Date: Fri, 30 Jul 2021 (12:12 IST)
Updated Date: Fri, 30 Jul 2021 (12:14 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെടുക്കും. പൊതുഗതാഗതവും ഉണ്ടാകില്ല. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ ശനി, ഞായര്‍ ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.