Webdunia - Bharat's app for daily news and videos

Install App

കെ പി ശശികല അറസ്‌റ്റിൽ; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ, സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

കെ പി ശശികല അറസ്‌റ്റിൽ; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ, സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

Webdunia
ശനി, 17 നവം‌ബര്‍ 2018 (07:36 IST)
ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്തു​വ​ച്ച്‌ രാ​ത്രി ഒമ്പതോടെ പോ​ലീ​സ് ത​ടയുകയായിരുന്നു.
 
പ​ത്തി​നു ന​ട അ​ട​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ത്രി​യി​ല്‍ യാ​ത്ര ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും തി​രി​ച്ചു​പോ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സു​മാ​യി മ​ര​ക്കൂ​ട്ട​ത്തു ത​ര്‍​ക്ക​മു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലെ​ത്താ​തെ താ​ന്‍ തി​രി​കെ പോ​കി​ല്ലെ​ന്നു ശ​ശി​ക​ല പോ​ലീ​സി​നെ അ​റി​യി​ച്ചു. പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 
 
ഹരിവരാസനം പാടി നട അടയ്ക്കുന്നത് തൊഴാനായിരുന്നു ശശികല ടീച്ചർ ശബരിമലയിലേക്ക് പോകാനൊരുങ്ങിയത്. ഇനി ആരേയും സന്നിധാനത്തേക്ക് വിടില്ലെന്ന പൊലീസുകാരുടെ പ്രഖ്യാപനത്തോടെ ശശികല ടീച്ചര്‍ ഉപവാസ സമരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് അറസ്‌റ്റിലേക്കുള്ള വഴി തെളിഞ്ഞത്.
 
ശേഷം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments