ഐഫോണുകൾ ആർക്കൊക്കെ നൽകി എന്ന് നേരിട്ട് അറിയില്ല; നിലപാട് മാറ്റി സന്തോഷ് ഈപ്പൻ

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (07:14 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷിന് താൻ വാങ്ങി നൽകിയ ഐഫോണുകൾ കോൺസലേറ്റിൽനിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരമായി സ്വീകരിച്ചു എന്ന മുൻ നിലപാടിൽ മാറ്റം വരുത്തി യുണിടാക് എംഡി സന്തോഷ് ഈപ്പൻ. നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതിതിൽനിന്നും വ്യത്യസ്തമായ മൊഴിയാണ് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയത്.
 
ഐഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയാവു എന്നും, ഫോണുകൾ ആർക്കെല്ലാമാണ് നൽകിയത് എന്ന് നേരിട്ട് അറിയില്ല എന്നുമാണ് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയിരിയ്ക്കുന്ന്. സ്വപ്ന പറഞ്ഞതനുസരിച്ച് ഐഫോണുകൾ വാങ്ങി നൽകി എന്നും അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്വീകരിച്ചു എന്നുമാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം പരസ്യമായി മാപ്പ് പറയുകയോ അല്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകുകയോ വേണം എന്ന് വ്യക്തമാക്കിയാണ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments