Webdunia - Bharat's app for daily news and videos

Install App

ലൈഫ്‌സ്‌റ്റൈലില്‍ 'സെയിലി'ന് തുടക്കമായി; എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ സ്റ്റോറുകളിലും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (17:04 IST)
ഇന്ത്യയിലെ മുന്‍നിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്‌സ്‌റ്റൈലില്‍ ഈ സീസണിലെ 'സെയിലി'ന് തുടക്കമായി. ലൈഫ്സ്‌റ്റൈല്‍ സെയിലില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം. വിലക്കുറവിന് പുറമെ ആകര്‍ഷണീയമായ മറ്റ് ഓഫറുകളും ലൈഫ്സ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നു. 
 
സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വിഭാഗങ്ങളിലായി വിലക്കുറവില്‍ ഏറ്റവും പുതിയ കളക്ഷനുകളാണ് ലൈഫ്സ്‌റ്റൈല്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ്‌സ്‌റ്റൈലിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡുകളായ ഫോര്‍സ, ജിഞ്ചര്‍, മെലാഞ്ചെ, ക്യപ്പ, കോഡ്, ഫെയിം ഫോര്‍ എവര്‍, എന്നിവയ്ക്ക് പുറമെ ലോകത്തെ തന്നെ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളായ വെറോ മോഡ, ലിവൈസ്, പൂമ, ലോറിയല്‍, ടൈറ്റന്‍, ബീബ, ഒണ്‍ലി, ലൂയി ഫിലിപ്പ്, ടോമി ഹില്‍ഫിഗര്‍, വാന്‍ ഹ്യൂസന്‍, യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെന്നറ്റന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിപുലമായ ഉത്പ്പന്ന ശ്രേണിയില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 
 
വസ്ത്രങ്ങള്‍, ബ്യൂട്ടി പ്രൊഡക്ട്‌സ്, വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ മികച്ച ഓഫറുകളിലും ആകര്‍ഷകമായ വിലയിലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 7000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഈ ഓഫര്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ മാത്രമായിരിക്കും ലഭിക്കുക. 
 
ലൈഫ്സ്‌റ്റൈലിന്റെ ഓഫ്ലൈന്‍ സ്റ്റോറുകള്‍ക്ക് പുറമെ ഓണ്‍ലൈനില്‍, ഔദ്യോഗിക വെബ്സൈറ്റായ lifestylestores.comലും ആണ്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലൈഫ്‌സ്‌റ്റൈല്‍ ആപ്പിലൂടെയും സെയിലിന്റെ ഭാഗമാകാം. കൊച്ചിയില്‍ ഇടപ്പള്ളിയിലെ ഗ്രാന്‍ഡ് മാളിലാണ് ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments