Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, 3 നാൾ വ്യാപകമായ മഴ: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, 3 നാൾ വ്യാപകമായ മഴ: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
, വ്യാഴം, 30 ജൂണ്‍ 2022 (15:48 IST)
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. കാലാവർഷ കാറ്റുകൾ ശക്തിപ്രാപിക്കുന്നതിനൊപ്പം കർണാടക തീരം മുതൽ തെക്കൻ മഹാരാഷ്ട്ര തീരം നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയാണ് മഴയ്ക്ക് കാരണം.
 
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 30-06-2022 മുതൽ 02-07-2022 വരെയും, 04-07-2022 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 30-06-2022 മുതൽ 02-07-2022 വരെയും,  04-07-2022 നും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല. 
 
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
 
30-06-2022 മുതൽ 01-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ശ്രീലങ്കൻ തീരം  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ   ശക്തമായ കാറ്റിനും കേരള കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
03-07-2022  തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
04-06-2022 : കേരള കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ പരക്കെ മഴ; കാലവര്‍ഷം ശക്തി പ്രാപിക്കുന്നു