Publish Date: Tue, 07 Apr 2026 (10:25 IST)
Updated Date: Tue, 07 Apr 2026 (10:29 IST)
ന്യൂഡല്‍ഹി: കേരളം മറ്റന്നാള്‍ വോട്ടെടുപ്പിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിര്‍ണായകമായ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കുന്നു. മതപണ്ഡിതന്മാരുമായും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായും കൂടിയാലോചിച്ചതിനുശേഷം മാത്രമേ തീരുമാനത്തിലെത്താവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മതസ്വാതന്ത്ര്യം, അവകാശങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏഴ് നിര്‍ണായക നിയമ വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം, ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന - ഏക വനിതാ ജഡ്ജി - എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുല്ല, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ്, പ്രസന്ന ബി വരാലെ, ആര്‍. മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു.