Webdunia - Bharat's app for daily news and videos

Install App

ശബരിമല: റിവ്യു ഹർജിയെ സർക്കാർ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (15:44 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയിൽ റിവ്യു ഹർജി നൽകുന്നത് പരിഗണനയിൽ ഉണ്ടെന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു. പുനഃ‌പരിശോധന ഹർജി നൽകുന്ന കാര്യത്തിൽ സർക്കാർ ദേവസ്വത്തെ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
 
വിധിയിൽ പുനഃപരിശോധന ഹർജി നൽകണമോയെന്ന് ബോർ‍ഡിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് സ്വതന്ത്രസംവിധാനമാണ്. സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
അതേസമയം, സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. 
 
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നൽകിയതായും പത്മകുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, ഒന്നര ലക്ഷം രൂപവരെ!

എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും, കാരണം സൈനികരുടെ മാനസിക സമ്മർദ്ദമല്ലെന്ന് ട്രംപ്

സിജെപിയുടെ സ്കൂൾ ഠീക്ക് കരോ ക്യാമ്പയ്ൻ, രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും വിലക്ക്

വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും തിരിച്ചെത്തിയേക്കും

ഡിഫൈഎഫ്ഐയിലെ പ്രായപരിധി കുറച്ചത് ഇഷ്ടമല്ലാത്തവരെ തള്ളാനോ?, എം വി ഗോവിന്ദനെതിരെ ഒരു വിഭാഗം നേതാക്കൾ

അടുത്ത ലേഖനം
Show comments