Webdunia - Bharat's app for daily news and videos

Install App

സ്ഥിതിഗതികള്‍ ശാന്തമല്ല; ശബരിമലയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

സ്ഥിതിഗതികള്‍ ശാന്തമല്ല; ശബരിമലയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (19:13 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമല നട അടയ്‌ക്കുന്നതുവരെ നിരോധനാഞ്ജ തുടരുമെന്ന് ജില്ലാ കളക്‍ടര്‍ പിബി നൂഹ് വ്യക്തമാക്കി.  

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ നിരോനാജ്ഞ പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ കളക്‍ടര്‍. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്ന് വ്യക്തമാക്കിയുള്ള പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കളക്‍ടറുടെ നടപടി.

ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും  സംഘർഷാവസ്ഥ അക്രമങ്ങളും നില നില്‍ക്കുകയാണ്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞയുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments