Publish Date: Fri, 19 Oct 2018 (18:02 IST)
Updated Date: Fri, 19 Oct 2018 (18:03 IST)
തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ മാർക്സിസ്റ്റ് പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മന്‍ ചാണ്ടി. നിരീശ്വര വാദികളെ ശബരിമലയിൽ കയറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു
യു ഡി എഫ് സർക്കാർ നൽകിയ അഫിഡബിറ്റ് എന്തിനാണ് മാറ്റിയത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രാജകുടുംബവുമായോ തന്ത്രി കുടുംബവുമായോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് സർക്കാർ സുപ്രീം കോടതിയിൽ അഫിഡബിറ്റ് നൽകിയത്.
ശബരിമലയിൽ പൊലീസിന്റെ നടപടികൾ പരിഹാസ്യമാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.