Webdunia - Bharat's app for daily news and videos

Install App

മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോർജ്

മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോർജ്

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (14:13 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ പ്രകോപനപരമായ പ്രസ്‌താവനയുമായി പിസി ജോർജ് എംഎൽഎ വീണ്ടും രംഗത്ത്. ശബരിമല കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികള്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു.

ചുംബന സമര നേതാവ് രഹ്ന ഫാത്തിമ മല കയറാനെത്തിയ സംഭവത്തില്‍ കേസെടുക്കണം.  ഇങ്ങനെയുള്ളവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തുന്നത്. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ ജയിൽ മോചിതനാക്കണം. അദ്ദേഹം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു.

നിലയ്‌ക്കലിലും പമ്പയിലും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം. അല്ലാത്ത പക്ഷം കൂടുതല്‍ വിശ്വാസികള്‍ രംഗത്തുവരും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധമാണെന്നും വാർത്താ സമ്മേളനത്തിൽ ജോര്‍ജ് വ്യക്തമാക്കി.

അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ സിപിഎമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും ജോർജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments