Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്തിനാണ് ഈ വാശി? എന്തിനാണ് ഈ കടുംപിടുത്തം? - ഫേസ്ബുക്ക് ലൈവിൽ ദേവി അജിത്

എന്തിനാണ് ഈ വാശി? എന്തിനാണ് ഈ കടുംപിടുത്തം? - ഫേസ്ബുക്ക് ലൈവിൽ ദേവി അജിത്
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (13:07 IST)
ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വൻ സംഘർഷമാണ് നടക്കുന്നത്. വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി നടി ദേവി അജിത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശബരിമല വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് ദേവി അജിത്ത് രംഗത്തെത്തിയിരുന്നത്. 
 
ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെക്കുറിച്ച് ഓര്‍ത്ത് വേദന തോന്നുന്നുവെന്നും ഈ വാശി മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കൂവെന്നും ദേവി അജിത്ത് പറയുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തുക്കൊണ്ടാണ് ഒരു നിയമം ഉണ്ടാക്കിയിട്ടുളളതെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. അതില്‍ എന്തിനാണ് ഇത്ര വാശി കാണിക്കുന്നത്. നിങ്ങള്‍ക്ക് അയ്യപ്പനെ കാണണമെങ്കില്‍ അടുത്തുളള അമ്പലങ്ങളില്‍ പോകാമല്ലോ,ദേവി അജിത്ത് പറയുന്നു.
 
അല്ലെങ്കില്‍ ആ പ്രായം വരുമ്പോള്‍ നിങ്ങള്‍ക്ക് പോകാമല്ലോ. അതിന് ആരും തടസം നില്‍ക്കുന്നില്ല. എന്നാല് ഇപ്പോള്‍ തന്നെ പോകണമെന്നത് ഭക്തിയുടെ മാര്‍ഗമാണെന്ന് എനിക്ക് തോന്നുന്നില്ല. ഭംഗി കാണാനാണോ അവിടെ പോകുന്നത്. ശുദ്ധമായ സ്ഥലമാണത്.
 
ശബരിമലയില്‍ പോകുന്ന ഓരോരുത്തരും അയ്യപ്പന്മാരായാണ് പോകുന്നത്. വൃതമെടുത്ത് വൃത്തിയിലും വെടുപ്പിലുമാണ് അവര്‍ പോകുന്നത്. കഴിക്കുന്നതില്‍ പോലും ശ്രദ്ധിച്ചും പ്രാര്‍ത്ഥനാനുഭൂതിയിലുമാണ് അവര്‍ എത്തുന്നത്. അതൊരു പുണ്യകര്‍മമാണ്. ഇത് സ്ത്രീകള്‍ക്ക് സാധിക്കില്ലെന്നത് എന്നെ പോലെ തന്നെ മറ്റുളളവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ പോകാന്‍ കഴിയാത്ത സ്ഥലത്തേക്ക് എന്തിനാണ് ഇത്രയും വാശികാണിച്ച് പോകണം എന്നു പറയുന്നത്. എന്തിനാണ് ഈ കടും പിടിത്തം. ഓരോരുത്തരും അത് വേണ്ടെന്നു വെയ്ക്കണം. ദേവി അജിത്ത് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് കെ സുരേന്ദ്രൻ