ശബരിമല : ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഓഗസ്‌റ് പതിനാറിന് നടക്കും. നിറപുത്തരി പൂജയ്ക്കായി ഓഗസ്‌റ് പതിനഞ്ചിനു വൈകിട്ട് നട തുറക്കും. പതിനാറിന് പുലര്‍ച്ചെ 555 നും 620 നും മധ്യേയാണ് പൂജ നടക്കുന്നത്.
നിറപുത്തരി പൂജയ്ക്ക് ശേഷം നെല്‍ക്കതിരുകള്‍ പ്രസാദമായി നല്‍കും. എന്നാല്‍ ഭക്തര്‍ക്ക് പതിനേഴാം തീയതി മുതലേ പ്രവേശനമുള്ളു. പൂജകള്‍ പൂത്തിയാക്കിയ ശേഷം 23 നു രാത്രി നട അടയ്ക്കും.
കര്‍ക്കടക മാസ പൂജകള്‍ക്കായി അഞ്ചു ദിവസം തുറന്നിരുന്ന ശബരിമല ക്ഷേത്രനട കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് അടച്ചു. അഞ്ചു ദിവസങ്ങളിലായി ഉദയാസ്തമയ പൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു.