Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിയ ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണം കുറവാണെന്ന് കണ്ടെത്തി

Sabarimala Gold Case Unnikrishnan Potti
ശബരിമലയിലെ പാളികളിലെ സ്വര്‍ണത്തിന്റെ അളവില്‍ വ്യത്യാസം. സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലം പുറത്ത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവ് കുറഞ്ഞു. 
 
വി.എസ്.എസ്.സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിയ ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണം കുറവാണെന്ന് കണ്ടെത്തി.
 
1998 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വര്‍ണക്കുറവ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ അടക്കം നാളെ ഈ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കും. സീല്‍വെച്ച കവറില്‍ വി.എസ്.എസ്.സി കൊല്ലം വിജിലന്‍സ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് എസ്ഐടിക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്ഐടി മേധാവി നാളെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. 
 
ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ നിന്നും 15 സാമ്പിളുകള്‍ ശേഖരിച്ചാണ് താരതമ്യ പരിശോധന നടന്നത്. 1998 ല്‍ യു ബി ഗ്രൂപ്പ് ആണ് ചെമ്പ് പാളികളില്‍ സ്വര്‍ണം പൂശിയത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം: രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍