മലകയറാനുറച്ച് 40 വനിതകൾ നാളെ കോട്ടയത്തെത്തും, സുരക്ഷ ശക്തമാക്കി പൊലീസ്

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (14:55 IST)
ചെന്നൈ: മനിതി കൂട്ടയ്‌മയുടെ നേതൃത്വത്തിൽ ശബരിമല കയറുന്നതിനായി വനിതകളുടെ സംഘം നാളെ കോട്ടയെത്തെത്തും. അവിടെനിന്നും പമ്പവഴി സബരിമലയിലെത്താണ് വനിതകൾ തയ്യാറെടുക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 15 പേർ 50 വയസിന് താഴെയുള്ളവരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ ഓഡീഷ, മധ്യപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്നുള്ള വനിതകളാണ് ചെറു സംഘങ്ങളായി യാത്ര തിരിച്ച് കോട്ടയത്തുനിന്നും ഒരുമിച്ച് മലകയറാൻ തയ്യാറെടുക്കുന്നത്. മല കയറുന്നതിനായി എല്ലാ യുവതികളും വ്രതത്തിലാണ്. ചിലർ നേരത്തെ മാലയിട്ടിട്ടുണ്ട്. ചിലർ പമ്പയിൽനിന്നും മാലയിടും.
 
ശബരിമല ദർശനം നടത്താൻ നേരത്തെ തന്ന യുവതികൾ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സംഘത്തിന് സുരക്ഷ നൽകാം എന്ന് പൊലീസ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ നിർദേശം അനുസരിച്ചായിരിക്കും എപ്പോൾ ശബരിമല കയറണം എന്ന കാര്യത്തിൽ യുവതികൾ തീരുമാനമെടുക്കുക. അതേ സമയം ചെന്നൈയിൽനിന്നും പുറപ്പെടുന്ന സംഘങ്ങളെ, സെൻ‌ട്രൽ, എഗ്മോർ സ്റ്റേഷനുകളിൽ പ്രതിഷേധക്കാർ തടഞ്ഞേക്കും എന്നും റിപ്പോർട്ടുകളുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎസ്സി പരീക്ഷയില്‍ ഗുരുതര വീഴ്ച; ഉച്ചയ്ക്ക് 2 മണിയ്ക്ക് നടത്താനിരുന്ന പരീക്ഷ 1 മണിയ്ക്ക് റദ്ദാക്കി

'ആശുപത്രി വളപ്പില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യരുത്': ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

കെ.എസ്.യു അധ്യക്ഷനെ അവഗണിച്ച് കെപിസിസി

പിടി പിരീഡിൽ കളിച്ചതിന് അധ്യാപകൻ മർദ്ദിച്ചെന്ന് പരാതിയുമായി വിദ്യാർഥികൾ, കേസെടുത്ത് വാളയാർ പോലീസ്

അടുത്ത ലേഖനം
Show comments