Publish Date: Fri, 05 Oct 2018 (16:44 IST)
Updated Date: Fri, 05 Oct 2018 (16:45 IST)
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം നടപ്പിലാക്കുക ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധിയാണെന്ന് ശബരിമലയിലേതെന്ന് സര്‍ക്കാരിനറിയാമെന്നും കാനം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷയത്തിലെ ബിജെപിയുടെ മലക്കം മറിച്ചില്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും കാനം പറഞ്ഞു. അതേസമയം ശബരിമലയിലെ സുപ്രീം കോടടി വിധിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ബി ജെ പിയെ സഹായിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമ ചന്ദ്രൻ പിള്ള പറഞ്ഞു.