ശബരിമല: വിശ്വാസികൾ തീരുമാനിക്കട്ടെയെന്ന് എൻ എസ് എസ്

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (14:32 IST)
ശബരിമലയിൽ സ്രീകൾക്ക് ആരാധന നടത്താം എന്ന സുപ്രീം കോടതി വിധിയിൽ വിശ്വാസികൾ തീരുമാനമെടുക്കട്ടെയെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സ്ത്രീകൾക്ക് ശബരിമലയിൽ കയറാം എന്ന് വിധി പ്രസ്ഥാവിച്ചെങ്കിലും ഇകാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിശ്വാസി സമൂഹമാണെന്നും അവർ നിലപാട് സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  
 
പ്രായം നോക്കാതെ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന ചരിത്രവിധിക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ആർത്തവ കാലത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്ന ചട്ടം 3 ബിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  
 
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയപ്പോള്‍ പോലീസും പ്രതിയും ഞെട്ടി

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: സവാരിയയെ മതം മാറാന്‍ പ്രതി നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കുടുംബം

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

കാലവർഷം ഇന്ത്യ മൊത്തം വ്യാപിക്കുന്നു, ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments