Publish Date: Fri, 06 Jan 2023 (10:42 IST)
Updated Date: Fri, 06 Jan 2023 (10:44 IST)
കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീതുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുതുവര്‍ഷം മുതലാണ് ഇത് നടപ്പില്‍ വരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേന്ദ്രം നല്കുന്ന റേഷന്‍ വസ്തുക്കള്‍ തങ്ങളുടെതാണെന്ന വ്യാജേനെ ചില സംസ്ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഈ നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകമായി എന്തെങ്കിലും സൗജന്യമായി നല്കിയാല് അതിന് രസീത് നല്‍കും.