ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവും അയല്‍വാസികളും അറസ്റ്റില്‍; സംഭവം ചേര്‍ത്തലയില്‍
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പിതാവും ബിജെപി പ്രവര്‍ത്തകരായ ബന്ധുക്കളും അറസ്റ്റില്‍
Publish Date: Thu, 28 Dec 2017 (12:45 IST)
Updated Date: Thu, 28 Dec 2017 (12:47 IST)
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും നാല് അയല്‍വാസികളും അറസ്റ്റില്‍. നാടിനെമൊത്തം നടുക്കിയ ഈ സംഭവം നടന്നത് ചേര്‍ത്തലയിലാണ്. പെണ്‍കുട്ടിയുടെ പിതാവിന് പുറമെ, തണ്ണീര്‍മുക്കം സ്വദേശികളായ നാരായണന്‍ നായര്‍, ഗിരീഷ് എന്നിവരെയും പ്ലസ്ടു വിദ്യാര്‍ഥിയെയുമാണ് ചേര്‍ത്തല സിഐ വിപി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പിടിയിലായവര്‍ എല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. 13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അമ്മ തൊഴിലുറുപ്പ് ജോലിക്ക് പോകുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ടിവി കാണാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റ് പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു.