Publish Date: Mon, 26 Aug 2024 (13:49 IST)
Updated Date: Mon, 26 Aug 2024 (13:54 IST)
അവസരം തരാമെന്ന് പറഞ്ഞ് നടന്‍ ബാബുരാജ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആലുവയിലെ വീട്ടില്‍ തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തുകയായിരുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രമാണെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. റസ്റ്റെടുക്കാന്‍ തന്ന റൂമില്‍ ബാബുരാജ് അതിക്രമിച്ചു കയറുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും ഭയം മൂലമാണ് പലരും ഇതു പറയാത്തതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ യുവതി ആരോപിച്ചു. ബാബുരാജിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.