Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

Kerala Rain
സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനിടയില്‍ ആശ്വാസമായി വിവിധ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്.  പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖ സമീപ ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് ഈ മഴ നല്‍കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
 
ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലര്‍ട്ട് ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം