Publish Date: Wed, 28 Dec 2022 (15:24 IST)
Updated Date: Wed, 28 Dec 2022 (15:26 IST)
കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മുതല്‍ ഫോണ്‍ പേയിലൂടെ പണം അടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. ടിക്കറ്റിന് ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു.
ബസിനുള്ളില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.