P.V.Anvar: കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറഞ്ഞ് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് ചോദിക്കും

അന്‍വര്‍ സംസ്ഥാന കണ്‍വീനറായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയായി അംഗീകരിക്കും

രേണുക വേണു
ബുധന്‍, 28 മെയ് 2025 (08:41 IST)
P.V.Anvar: കോണ്‍ഗ്രസിന്റെ കടുംപിടിത്തത്തിനു മുന്നില്‍ വഴങ്ങി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചു. നിലപാട് പ്രഖ്യാപനം ഉടനുണ്ടാകും. യുഡിഎഫ് കൂടി കൈവിട്ടാല്‍ തന്റെ രാഷ്ട്രീയഭാവി തുലാസിലാകുമെന്ന് വ്യക്തമായതോടെയാണ് അന്‍വറിന്റെ 'യു-ടേണ്‍'. 
 
അന്‍വര്‍ സംസ്ഥാന കണ്‍വീനറായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയായി അംഗീകരിക്കും. നാളെ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി അന്‍വര്‍ പ്രചാരണത്തിനിറങ്ങും. 
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ തനിക്കു മാന്യമായ പരിഗണന മുന്നണിയില്‍ നിന്ന് ലഭിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് അന്‍വറിനു ഉറപ്പ് നല്‍കി. ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ നിലമ്പൂര്‍ മണ്ഡലം പിന്നെ തനിക്കു ലഭിക്കില്ലെന്ന് അറിയാവുന്ന അന്‍വര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള ഒരു മണ്ഡലം വേണമെന്ന് കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല. 
 
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ അന്‍വറിനെ പൂര്‍ണമായി തള്ളിയായിരുന്നു നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്ന് താന്‍ നിലപാടെടുത്തിട്ടും തന്റെ ആവശ്യങ്ങള്‍ക്കു യാതൊരു വിലയും കോണ്‍ഗ്രസ് നല്‍കിയില്ലെന്ന വിഷമം അന്‍വറിനു ഇപ്പോഴും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അടുത്ത ലേഖനം
Show comments