Publish Date: Tue, 25 Aug 2020 (16:32 IST)
Updated Date: Tue, 25 Aug 2020 (16:35 IST)
ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു.
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ബാക്കി അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് വൈകാതെ തുക കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.