വലിയ സ്‌ഫോടനത്തിന് സാധ്യത; മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍

കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 650 കണ്ടെയ്‌നറുകളുമായി എത്തിയ ചരക്ക് കപ്പല്‍ മുങ്ങിയത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 26 മെയ് 2025 (10:06 IST)
അറബിക്കടലില്‍ മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകളാണെന്നും ഇത് വലിയ സ്‌ഫോടനത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 650 കണ്ടെയ്‌നറുകളുമായി എത്തിയ ചരക്ക് കപ്പല്‍ മുങ്ങിയത്. കപ്പലുകളില്‍ നിലവില്‍ 25 ഓളം കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍ ഉണ്ട്. ഇത് അപകടകരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
 
നിലവില്‍ കടലില്‍ പടര്‍ന്ന എണ്ണപ്പാടം നീക്കം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. കോസ്റ്റുകാര്‍ഡിന്റെ രണ്ട് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാടം നീക്കം ചെയ്യുന്നത്. അതേസമയം താഴ്ന്നുപോയ കണ്ടെയ്‌നറുകളില്‍ വെള്ളം കടന്നാല്‍ കാല്‍സ്യം കാര്‍ബൈഡുമായി കൂടിക്കലര്‍ന്ന് അസറ്റിലിന്‍ വാതകം ഉണ്ടാവുകയും ഇതുവഴി വലിയ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
 
അതേസമയം കടലില്‍ വീണ കണ്ടൈനറുകളില്‍ ഒന്ന് കൊല്ലം കരുനാഗപ്പള്ളി തീരത്ത് അടിഞ്ഞിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെയാണ് കണ്ടെയ്‌നര്‍ ഉഗ്ര ശബ്ദത്തോടെ തീരത്തടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയ ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന സന്ദേശം ചുവടെ കൊടുക്കുന്നു:-
 
മുങ്ങിയ MSC Elsa3 കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 വില്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'മരുമക്കൾക്കു പരമ്പരാഗത ഭക്ഷണരീതികൾ പകർന്നുനൽകണം'; സ്ത്രീവിരുദ്ധ പരാമർശവുമായി മുഖ്യമന്ത്രി

ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

സമരക്കാർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, വെടിവെച്ച് കൊല്ലും; വിദ്യാർഥി സമരത്തിനെതിരെ ടി.ജി.മോഹൻദാസ്

E20 ജനതാ പാര്‍ട്ടി: സിജെപിക്ക് ശേഷം ഇന്ത്യയുടെ എത്തനോള്‍ ഇന്ധന നയത്തെ ലക്ഷ്യം വച്ചുള്ള പുതിയ ഇന്റര്‍നെറ്റ് പ്രസ്ഥാനം

US vs Iran: 'ട്രംപ് അടങ്ങിയോ?'; താൽക്കാലി സമാധാനം, ഹോർമുസ് പൂർണമായി ശാന്തമായിട്ടില്ല

അടുത്ത ലേഖനം
Show comments