Publish Date: Mon, 27 Jan 2025 (21:06 IST)
Updated Date: Mon, 27 Jan 2025 (21:08 IST)
കോഴിക്കോട് : ലൈംഗിക പീഡന പരാതിയെ തുടർന്ന് സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു.ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.
പരാതി ഉണ്ടായതിനെ തുടർന്ന് ഇയാളെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
പാർട്ടിയുടെ അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി എടുത്തത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി യുവതികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടി. സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയതിനൊപ്പം പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്