Webdunia - Bharat's app for daily news and videos

Install App

എന്താണ് ആദ്യ അലോട്ട്‌മെന്റ്? താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ്?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ഓഗസ്റ്റ് 2022 (12:27 IST)
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയില്‍ നല്‍കിയ ഓപ്ഷന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതല്‍  ഓഗസ്റ്റ് 10ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. 
 
ഏകജാലക അപേക്ഷയില്‍ നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ അലോട്ട്‌മെന്റില്‍ ലഭിച്ചെങ്കില്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് വേണമെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് ഇപ്പോള്‍ ലഭിച്ച ഓപ്ഷനില്‍ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
 
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്‌മെന്റ് ലെറ്ററില്‍ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളില്‍ നേരിട്ട് നല്‍കിയാലും മതിയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിസ്ഥിതിക്ക് പുല്ലുവില, ഖനനത്തിന് അനുമതി കേന്ദ്രം തീരുമാാനിക്കും, നിയമ ഭേദഗതിക്കെതിരെ കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

എന്താണ് പാർട്ടി നയം, നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അവ ജനങ്ങളിൽ എത്തിക്കണം, നിർദേശം നൽകി രാഹുൽ ഗാന്ധി

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടില്‍ നിന്ന് തമിഴ്നാടിന് മുഴുവന്‍ വെള്ളവും നല്‍കാന്‍ തയ്യാറാണ്: വിഡി സതീശന്‍

സ്വന്തം താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് മക്ക ഉടമ്പടിയില്‍ ചേരാന്‍ ബംഗ്ലാദേശ് തയ്യാറാണ്: ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ്

കോടതി ഉത്തരവിനെ തുടര്‍ന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments