Webdunia - Bharat's app for daily news and videos

Install App

ഓണം അടുക്കുന്നു; ചരക്കുലോറി സമരം തീർക്കാൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 24 ജൂലൈ 2018 (20:26 IST)
തിരുവനന്തപുരം: ദേശീയവ്യാപകമായി നടക്കുന്ന ചരക്കുലോറി സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി ഇ മെയിൽ സന്ദേശമയച്ചു.
 
സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ദേശീയ തലത്തിൽ തീരുമാനമെടുക്കേണ്ടതാണ് അതിനാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണെന്നും കേന്ദ്ര മന്ത്രിക്കയച്ച സന്ദേശത്തിൽ വ്യക്തകാക്കുന്നുണ്ട്.
 
അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.
 
നിലവിൽ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കു ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍  സാധനങ്ങളുടെ വില ഉയരും. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കുമെന്നും പിണറായി പറഞ്ഞു. 
 
ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും, അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments