കുടുംബാംഗങ്ങളെ കൊന്നത് സൗമ്യ ഒറ്റക്കല്ല; പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിലേക്ക്
കുടുംബാംഗങ്ങളെ കൊന്നത് സൗമ്യ ഒറ്റക്കല്ല; പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിലേക്ക്
Publish Date: Wed, 26 Sep 2018 (10:37 IST)
Updated Date: Wed, 26 Sep 2018 (10:38 IST)
സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിൽ പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കും. ഒപ്പം, സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൗമ്യയുടെ ആത്മഹത്യയും, മറ്റ് നാല് കൊലപതാകങ്ങളും പുനരന്വേഷിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ ദുരൂഹതകളുണ്ടെന്ന് കാട്ടി നാട്ടുകാരടങ്ങുന്ന സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സൗമ്യ എഴുതിയ ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആളുകൾ ആരൊക്കെയെന്നും കേസ് അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചതാരൊക്കെയാണെന്നും പുനരന്വേഷിക്കും.
നേരത്തെ പുറത്തുവന്ന സൗമ്യയുടെ ഡയറിക്കുറിപ്പില്‍ പ്രദേശവാസിയുടെ പേര് സൗമ്യ ആറ് സ്ഥലത്ത് പരാമര്‍ശിച്ചിരുന്നു. അന്വേഷണ സംഘം മുന്‍പ് ചോദ്യം ചെയ്ത് വിട്ടയച്ച മൂന്ന് പേരില്‍ ഒരാളുടെ പേര് തന്നെയാണ് ഡയറിയിലും എഴുതിയിരിക്കുന്നതെന്നാണ് സൂചനകൾ.