കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന വിവാഹ ചടങ്ങുകൾ പുനരാരംഭിക്കാൻ അനുമതി.ഈ മാസം 21 മുതലാണ് വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയിരികുന്നത്.10 പേർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
ക്ഷേത്രത്തിന് പുറത്താണ് ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നടക്കാറുള്ളത്.കൊവിഡ് നിയന്ത്രണങ്ങളുടെയും മുന്കരുതലിന്റെയും ഭാഗമായി ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.